വന മഹോത്സവം : സംസ്ഥാനതല ഉദ്ഘാടനം

വന മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  കുമളി ഹോളിഡേ ഹോമില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അധ്യക്ഷനായിരിക്കും.   ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും. ഇടുക്കി എംപി അഡ്വ.ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ് സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ പിസിസിഎഫ്(ഫോറസ്റ്റ് മാനേജ്‌മെന്റ്) നോയല്‍ തോമസ് വന മഹോത്സവ സന്ദേശം നല്‍കും.

എംഎല്‍എമാരായ പി.ജെ.ജോസഫ്, എംഎം.മണി ,എ.രാജ എന്നിവരും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു എന്നിവരും ആശംസകളര്‍പ്പിക്കും.അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്‍, ഡോ.പി.പുകഴേന്തി,പ്രമോജ് ജി.കൃഷ്ണന്‍, ചീഫ് കണ്‍സര്‍വ്വേറ്റര്‍മാരായ ജെ.ജസ്റ്റിന്‍ മോഹന്‍, ആര്‍.എസ്.അരുണ്‍, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കുമാരി നീതു ലക്ഷ്മി, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.മാലതി, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ഇടുക്കി ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറാണക്കുന്നേല്‍, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ജെയിംസ്, കുമളി ഗ്രാമപഞ്ചായത്തംഗം ജിജോ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരാകും. ചീഫ് കണ്‍സര്‍വ്വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.പി.പ്രമോദ് കൃതജ്ഞത പ്രകാശിപ്പിക്കും.

Read More:മെഹന്തി മത്സരവും ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനവും

വനം വകുപ്പിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് നല്‍കി പ്രകാശനം ചെയ്യും. നവകിരണം പുനരധിവാസ പദ്ധതി കൈവരിച്ച സാമൂഹ്യ-പാരിസ്ഥിതിക നേട്ടം സംബന്ധിച്ച് പിസിസിഎഫ് പ്രകൃതി ശ്രീവാസ്തവ ആമുഖാവതരണം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. വനാശ്രിത സമൂഹത്തിന്റെ സഹായത്തോടെ തേക്കടി തടാകത്തിലെ ആഫ്രിക്കന്‍ മുഷി നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ആമുഖാവതരണം പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്)ഡി.ജയപ്രസാദ് നിര്‍വ്വഹിക്കും. റിപ്പോര്‍ട്ട് എം.എം.മണി എംഎല്‍എ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനുവിന് നല്‍കി പ്രകാശനം ചെയ്യും.തടാക തീരങ്ങളില്‍ മത്സ്യ സമൃദ്ധിക്ക് സഹായിക്കുന്നയിനം വനവൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കുന്ന വൃക്ഷ സമൃദ്ധി-മത്സ്യ സമൃദ്ധി പദ്ധതിയുടെ ആമുഖാവതരണം പിസിസിഎഫ്(സോഷ്യല്‍ ഫോറസ്ട്രി) ഇ.പ്രദീപ്കുമാര്‍ നിര്‍വ്വഹിക്കും. വനവൃക്ഷ തൈകള്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍     മന്നാക്കുടി ഫിഷര്‍മെന്‍ ഇഡിസി പ്രതിനിധികള്‍ക്ക് കൈമാറും.
ഉച്ചയ്ക്ക് രണ്ടര മുതല്‍ അഞ്ചര വരെ തേക്കടി കളരി ബാബൂഗ്രോവില്‍ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ-വന്യജീവി സംഘര്‍ഷവും -പരിഹാരം സഹവര്‍ത്തിത്വത്തിലൂടെ എന്ന പൊതുവിഷയത്തില്‍ സെമിനാര്‍ നടക്കും. എപിസിസിഎഫ്(ഭരണം) ഡോ.പി.പുകഴേന്തി മോഡറേറ്ററായിരിക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷവും പരിഹാരവും-തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അവതരണം നടത്തും. വെള്ളാനിക്കര കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയേണ്‍മെന്റല്‍ സയന്‍സ് ഡീന്‍ ഡോ.പി.ഓ.നമീര്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതില്‍ വന സംരക്ഷണത്തിന്റെ പങ്ക് എന്ന വിഷയാവതരണം നടത്തും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്ററും വനം മേധാവിയുമായ ബെന്നിച്ചന്‍ തോമസ് ഇക്കോ ഡവലപ്‌മെന്റ്-തേക്കടി ലോകത്തോട് പറയുന്നത് എന്ന വിഷയം അവതരിപ്പിക്കും.
വന മഹോത്സവത്തോടനുബന്ധിച്ച് തേക്കടി വനശ്രീ ഓഡിറ്റോറിയത്തില്‍ ജനപങ്കാളിത്ത വന പരിപാലനത്തിന്റെ 25 വര്‍ഷങ്ങള്‍ നിശ്ചല ചിത്രങ്ങളിലൂടെ എന്ന ഫോട്ടോ എക്‌സിബിഷനും തേക്കടി ആനവച്ചാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വനാശ്രിത സമൂഹം നടത്തുന്ന എത്‌നിക് ഫുഡ് ഫെസ്റ്റും വനശ്രീ ഇക്കോ ഷോപ്പും നടത്തും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം