ന്യൂഡൽഹി: ആയിരം രൂപ പിഴയോടുകൂടി പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരും. തീയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. ഇങ്ങനെവന്നാൽ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല.
പാൻ അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല. http://www.incometax.gov.in വെബ്സൈറ്റിൽ Link Aadhaar ക്ലിക്ക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാണു ബന്ധിപ്പിക്കേണ്ടത്. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വിവരങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ പാൻ കാർഡ് സേവാ കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് ഓതന്റിക്കേഷൻ വഴി നടപടികൾ പൂർത്തിയാക്കാം.
ആധാറുമായി പാൻ കാർഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവർക്ക് ഇത് പരിശോധിക്കാനും സംവിധാനമുണ്ട്. ഓൺലൈൻ വഴിയും എസ്എംഎസ് സന്ദേശത്തിലൂടെയും പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഓൺലൈനിലൂടെ പരിശോധിക്കുന്ന വിധം: uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക. ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുത്തശേഷം 12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക. പാൻ കാർഡ് നമ്പർ നൽകുക. അതിനുശേഷം സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നൽകി ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി. തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. www.nsdl.comൽ കയറിയും സമാനമായ നിലയിൽ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.
Also read : നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നല്‍കിയ ഒറിയോൺ ഏജന്‍സീസ് ഉടമ അറസ്റ്റിൽ
എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം: UIDPAN എന്ന് ടൈപ്പ് ചെയ്യുക. സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക. വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക. UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോർമാറ്റ്. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാൻ. ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം