പാരിസ് : ചൊവ്വാഴ്ച പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെ തുടർന്നുണ്ടായ പ്രക്ഷോഭം കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചു. പാരിസിലും സമീപപ്രദേശത്തും പൊലീസ് വിന്യാസം നാലിരട്ടിയാക്കി. സ്കൂളുകൾ, ടൗൺ ഹാൾ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ തൊണ്ണൂറിലേറെ പൊതുസ്ഥാപനങ്ങൾ പ്രക്ഷോഭകാരികൾ തീയിട്ടു. 150ലേറെ പൊലീസുകാർക്കു പരുക്കേറ്റു.
Also read : നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നല്‍കിയ ഒറിയോൺ ഏജന്‍സീസ് ഉടമ അറസ്റ്റിൽ
യുവാവിനെ അനുസ്മരിച്ചു നടത്തിയ മാർച്ചിനിടെ പൊലീസുമായി ഏറ്റുമുട്ടിയവർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന നാഹേൽ എന്ന യുവാവാണ് പാരിസിന്റെ പ്രാന്തപ്രദേശമായ നാൻടെരയിൽ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം