തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ. തിങ്കാളാഴ്ച വരെ കേരളത്തിൽ മഴ ശക്തമായി തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
Also read : നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നല്‍കിയ ഒറിയോൺ ഏജന്‍സീസ് ഉടമ അറസ്റ്റിൽ
ഞായറാഴ്ച തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകൾക്കും അന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് മത്സബന്ധനത്തിനുള്ള വിലക്ക് തുടരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം