ഇംഫാൽ: മണിപ്പുരിലെ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുരാചന്ദ്പുരിലെ ഗ്രീൻവുഡ് ദുരിതാശ്വാസ ക്യാംപിലെത്തി കലാപബാധിതരെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. മണിപ്പുരിൽ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണ്. മണിപ്പുരിലെ സഹോദരീ–സഹോദരൻമാരെ കാണാനാണ് എത്തിയത്. സമാധാനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും രാഹുൽ പറഞ്ഞു. കുട്ടികൾക്കൊപ്പം ഭക്ഷണവും കഴിച്ചു. സന്ദർശനം പൂർത്തിയാക്കിയ രാഹുൽ ഇംഫാലിലേക്ക് മടങ്ങി.
ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയാണ് രാഹുൽ സന്ദർശിച്ചത്. ഇംഫാലിലെ മെയ്തെയ് ക്യാംപുകളും രാഹുൽ സന്ദർശിച്ചു. ഐഡിൽ വനിതാ കോളജിലാണ് സന്ദർശനം നടത്തിയത്.
Read More: ഡെങ്കിപ്പനി: മലപ്പുറത്ത് അടുത്തമാസം രൂക്ഷമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്
നേരത്തെ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരില്‍ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങിപ്പോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ജനക്കൂട്ടത്തിന് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞു. ബിഷ്ണുപൂരിൽ ജനക്കൂട്ടം ബാരിക്കേഡ് തകർത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
ഇരുവിഭാഗങ്ങളെയും സന്ദര്‍ശിക്കാതെ ഡല്‍ഹിക്ക് മടങ്ങില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. തുടർന്ന് രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് പോകുന്നതിന് പകരം ഹെലികോപ്റ്ററിൽ പോയി.
സംഘര്‍ഷം ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നാണ് ചുരാചന്ദ്പൂര്‍. അവിടെ സമാധാന സന്ദേശവുമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച കലാപത്തെ തുടര്‍ന്ന് 50,000 ത്തോളം ആളുകൾ സംസ്ഥാനത്തുടനീളമുള്ള 300ലധികം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
മേയ് 3ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണിപ്പുരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തിൽ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, സുദീപ് റോയ് ബർമൻ, അജോയ് കുമാർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷൻ മണിപ്പുർ വിഷയം പഠിക്കാൻ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പുരിൽ അനൗദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം