ചെറുകിട സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കാനായി റെഡി ഫോര്‍ നെക്സ്റ്റ് 2.0 എന്ന ഡിജിറ്റല്‍ വിലയിരുത്തല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു വോഡഫോൺ ഐഡിയ കമ്പനി. ഡിജിറ്റല്‍ ഉപഭോക്താവ്, ഡിജിറ്റല്‍ ജോലി സ്ഥലങ്ങൾ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ മൂന്നു വിഭാഗങ്ങളിലെ തങ്ങളുടെ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ബിസിനസ് ഉടമകളെ സഹായിക്കുമെന്നു കമ്പനി പറയുന്നു.
വ്യവസായങ്ങള്‍ക്ക് അനുസൃതമായ ഡിജിറ്റല്‍ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്കോറുകളും ഈ സംവിധാനത്തിലൂടെ ഓരോരുത്തര്‍ക്കും പ്രത്യേകമായി നല്‍കും. സാങ്കേതികവിദ്യാ അടിസ്ഥാനമായുള്ള പരിഹാരങ്ങളും ശുപാര്‍ശ ചെയ്യും. ഇതിന്‍റെ കൂടുതല്‍ ഫലപ്രദമായ പതിപ്പാണ് റെഡി ഫോര്‍ നെക്സറ്റ് 2.0 ടൂള്‍.ചെറുകിട സംരംഭങ്ങള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാന്‍, വി മാക്സ് ഡിവൈസ് സെക്യൂരിറ്റി, വി ഇമെയില്‍ സെക്യൂരിറ്റി, വി ആഡ്സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിമാസം 349 രൂപ വാടക വരുന്ന വി ബിസിനസ് പ്ലസ് പോസ്റ്റ്പെയ്ഡ് പ്ലാനില്‍ പരിധിയില്ലാത്ത കോളുകള്‍, 60ജിബി ഡാറ്റ, 3000 എസ്എംഎസ് എന്നിവ ലഭിക്കും. പ്രതിമാസം 5200 രൂപ വില വരുന്ന ബണ്ടില്‍ഡ് സര്‍വീസുകളും ഇതിനു പുറമെ ലഭിക്കും.
Read More:പനി സൂക്ഷിക്കണം; സ്വയം ചികിത്സകൾ വേണ്ട
വി മാക്സിമം ഡിവൈസ് സെക്യൂരിറ്റി വഴി പ്രതിവര്‍ഷം 4320 രൂപയുടെ നേട്ടം കൈവരിക്കാം. ഇതു പ്രകാരം ലൈസന്‍സിന് പ്രതിവര്‍ഷം 433 രൂപയും 20 ലൈസന്‍സുകള്‍ക്ക് 8,660 രൂപയുമാണ്. വി ഇമെയില്‍ സെക്യൂരിറ്റി പ്രകാരം ലൈസന്‍സ് ഒന്നിന് പ്രതിവര്‍ഷം 550 രൂപയും 20 ലൈസന്‍സുകള്‍ക്ക് 11,000 രൂപയുമാണുള്ളത്. പ്രതിവര്‍ഷം 10,000 രൂപയുടെ നേട്ടമുണ്ടാക്കാം. 24,999 രൂപ മുതല്‍ 99,999 രൂപ വരെയുള്ള ടാര്‍ഗറ്റഡ് കസ്റ്റമര്‍ റീച്ച് ഡിജിറ്റല്‍ & എസ്എംഎസ് പാക്കേജുകളാണ് വി ആഡ്സ് വഴി ലഭിക്കുക. 44,000 രൂപ വരെ ഇതില്‍ ലാഭിക്കാം. ഇവയ്ക്കു പുറമെ ബിസിനസിനെ ഭാവിയിലേക്കു തയ്യാറാക്കാന്‍ സഹായകമായ ഉപദേശങ്ങളും എംഎസ്എംഇകള്‍ക്ക് പ്രയോജനപ്പെടുത്താം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം