സെമിത്തേരിയിൽ മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടിയത് ആപ്പിൾ എയർടാഗിന്റെ സഹായത്തോടെ.എവിടെയെങ്കിലും വച്ചു വിലപിടിപ്പുള്ളവ മറന്നാല്‍ കണ്ടെത്താൻ സഹായിക്കുമെന്ന വാഗ്ദാനവുമായി എത്തിയ ചെറിയ ഒരു ഗാഡ്ജറ്റാണ് ആപ്പിൾ എയർ ടാഗ്. ചെറിയ താക്കോലോ വിലപിടിപ്പുള്ള മറ്റു വസ്തുക്കളോ നഷ്‌ടപ്പെട്ടു പോകാതെ സംരക്ഷിക്കാൻ നാം ഇത്തരം ട്രാക്കിങ് ഗാഡ്ജറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അതേ ഗാഡ്ജറ്റിതാ ഒരു ‘വലിയ’ മോഷണ സംഘത്തെ പിടികൂടാൻ ഒരു കുടുംബത്തെ സഹായിച്ചിരിക്കുന്നു.
വടക്കേ അമേരിക്കയില്‍ സെമിത്തേരികളിൽ പൂക്കളും മറ്റും വെങ്കലപ്പാത്രങ്ങള്‍ കല്ലറകളില്‍ സൂക്ഷിക്കാറുണ്ട്. നീണ്ട നാൾ ഈടു നില്‍ക്കുമെന്നതിനാലും കാലാവസ്ഥയെ പ്രതിരോധിക്കുമെന്നതിനാലുമാണ് വെങ്കലപ്പാത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നത്. വിലയുള്ള ലോഹമായതിനാൽ വെങ്കലപാത്രങ്ങളുടെ മോഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ബ്രസോറിയ കൗണ്ടിയിലെ നൂറുകണക്കിന് ശവക്കുഴികളിൽ നിന്ന് പതിനായിരക്കണക്കിന് ഡോളർ വിലമതിക്കുന്ന വെങ്കല പാത്രങ്ങൾ മോഷ്ടിച്ച ആളുകളെയാണ് ആപ്പിൾ എയർ ടാഗ് കുടുക്കിയത് .
Read More:സണ്ണി ലിയോൺ തിരുവനന്തപുരത്ത്
ടോണി വെലാസ്‌ക്വസ് എന്നയാള്‍, റെസ്റ്റ്വുഡ് മെമ്മോറിയൽ പാർക്കിലെ തന്റെ അമ്മാവന്റെ ശവകുടീരം കവർച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയതായിരുന്നു തുടക്കം. പാത്രത്തിൽ നിന്ന് പൂക്കൾ എടുത്ത് ഒഴിഞ്ഞ ദ്വാരത്തിൽ ഇട്ടിരുന്നുവത്രെ . അടുത്തത് വാങ്ങി വച്ചപ്പോൾ അതും മോഷണം പോയി. പിന്നീടാണ് കെണി വച്ചത്. ആപ്പിൾ എയർടാഗ് പിന്നീടു വച്ച പാത്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് കള്ളന്മാർക്ക് അറിയില്ലായിരുന്നു.
ബ്രസോറിയ പട്ടണത്തിന് പുറത്തുള്ള ഒരു വസതിയിലേക്ക് എയർടാഗിലെ വിവരങ്ങൾ പൊലീസിനെ എത്തിച്ചു. രണ്ട് മാസത്തിനിടെ 102 പാത്രങ്ങൾ മോഷ്ടിച്ചതിന് ഉത്തരവാദികളെന്ന് കരുതുന്ന പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി പൊലീസ് ചീഫ് പറയുന്നു. ഒരു പാത്രത്തിനു ഏകദേശം 600 ഡോളർ വിലയാണ്, അതിനാൽ ഏകദേശം 62,000 ഡോളർ വില വരുന്ന പാത്രങ്ങളാണ് പിടികൂടിയിരിക്കുന്നത്. തന്റെ കുടുംബത്തിന് 1,200 ഡോളർ നഷ്ടമായെന്നും ശ്മശാനത്തില്‍ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും വെലാസ്‌ക്വസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം