തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ലിയോണിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. മലയാളികൾക്ക് നടി സണ്ണി ലിയോണിയോടുള്ള സ്നേഹം പ്രശസ്തമാണ്. അതിനാൽ സണ്ണിക്ക് കേരളത്തോടും പ്രത്യേക താൽപ്പര്യമുണ്ട്. ഫാഷൻ ഷോയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് സണ്ണി.
ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുൻപുള്ള വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചുകൊണ്ടാണ് വിഡിയോ. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം എത്തിയത്.
Read More:ചാറ്റ് ജിപിടിയെ തോൽപ്പിച്ചെന്ന് അവകാശവാദവുമായി ചൈന
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം