ഭുവനേശ്വര്‍: ഒഡിഷയിൽ ജഗന്നാഥന്റെ രഥം വലിക്കുന്ന ചടങ്ങിനിടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കിയോഞ്ജര്‍ ജില്ലയിലെ രണ്ടുപേരും കൊരാപുട്ട് ജില്ലയിലെ ഒരാളുമാണ് മരിച്ചത്. ചടങ്ങിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ജുഗല്‍ കിഷോര്‍ ബാരിക്, ബരുണ്‍ ഗിരി, ബിശ്വനാഥ് നായിക് എന്നിവരാണ് മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
വൈദ്യുതി വിതരണ കമ്പനിക്കെതിരെ വിമര്‍ശനമുന്നയിച്ച് രഥയാത്ര കമ്മിറ്റി രംഗത്ത് എത്തുകയുണ്ടായി. കമ്പനിയാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് കമ്മിറ്റിയുടെ ആരോപണം. വിഷയത്തില്‍ സംഘം കോരാപുട്ട് സദര്‍ പൊലീസില്‍ പരാതി നല്‍കി. രഥം വലിക്കുന്ന സമയത്ത് വൈദ്യുതി വിതരണം നിര്‍ത്തിവെക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് കമ്പനി പാലിച്ചില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















