യുഎസ് കമ്പനിയായ ഓപ്പൺ എഐ നിർമിച്ച ചാറ്റ്ജിപിടിയുടെ 3.5, 4.0 വേർഷനുകളോട് മത്സരിച്ചാണ് ഏണി ബോട്ട് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിയേറ്റീവ് റൈറ്റിങ്, ഗണിത വിശകലനം, പൊതുവിജ്ഞാനം തുടങ്ങിയ സമസ്ത മേഖലകളിലും ഏണി ബോട് ചാറ്റ്ജിപിടിയെ മറികടന്നു.ചൈനീസ് സേർച് എൻജിൻ ഭീമനായ ബൈദുവിന്റെ എഐ ചാറ്റ്ബോട് ആയ ഏണി (Ernie) ചാറ്റ് ജിപിടിയോട് മത്സരിച്ച് ജയിച്ചതായി കമ്പനി അവകാശപ്പെട്ടു.
Read More:കേരളത്തിൽ പുതിയതായി 1303 റീട്ടെയ്ൽ ഔട്ലെറ്റുകൾ തുടങ്ങാൻ പൊതുമേഖല എണ്ണ കമ്പനികൾ
ചൈനീസ് ഭാഷയിൽ എല്ലാ രംഗത്തും ഏണി ചാറ്റ്ജിപിടിയെ തോൽപ്പിച്ചെങ്കിലും ഇംഗ്ലിഷ് ഭാഷയിലുള്ള പരീക്ഷകളിൽ ചാറ്റ്ജിപിടി 4.0 ആണ് ഏണിയുടെ മുന്നിൽ.അതേ സമയം, ചാറ്റ്ജിപിടി പ്ലസ് സേവനം ഇന്റർനെറ്റ് ബ്രൗസിങ് ഇന്നലെ ആരംഭിച്ചു. ഇതുവരെ 2021 സെപ്റ്റംബർ വരെയുള്ള ഡേറ്റ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം