കീവ് : കിഴക്കൻ യുക്രെയ്നിലെ ക്രാമറ്റോർസ്കിൽ പീത്സ റസ്റ്ററന്റിനു നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 3 കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 61 പേർക്കു പരുക്കേറ്റു. ഹർകീവിലുണ്ടായ ആക്രമണത്തിൽ 3 പേർ മരിച്ചു.ക്രാമറ്റോർസ്കിലെ റസ്റ്ററന്റിൽ നല്ല തിരക്കുണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം. 14 വയസ്സുള്ള ഇരട്ടസഹോദരിമാർ യുലിയ അക്സെൻചെങ്കോയും അന്ന അക്സെൻചെങ്കോയുമാണ് മരിച്ച കുട്ടികളിൽ 2 പേർ.
മിസൈൽ ലക്ഷ്യം നിർണയിക്കാൻ റഷ്യയ്ക്കു സഹായം ചെയ്തു കൊടുത്ത ക്രാമറ്റോർസ്ക് നിവാസിയെ അറസ്റ്റ് ചെയ്തതായി യുക്രെയ്ൻ അറിയിച്ചു. സേനയുമായി ബന്ധമുള്ള ഇടങ്ങൾ മാത്രമേ ആക്രമിക്കാറുള്ളൂ എന്ന് റഷ്യ വ്യക്തമാക്കി. യുദ്ധത്തിനിടെ ബാലാവകാശ ലംഘനം നടന്നെന്ന യുഎൻ റിപ്പോർട്ടുകളും തള്ളി. കഴിഞ്ഞ വർഷം 136 കുട്ടികൾ യുക്രെയ്നിൽ കൊല്ലപ്പെട്ടതും കുട്ടികളെ റഷ്യയിലേക്കു കടത്തിക്കൊണ്ടുപോയയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഷെല്ലിങ് നടക്കുന്ന മേഖലകളിൽ ഒറ്റപ്പെട്ടു പോയ കുട്ടികളെ രക്ഷപ്പെടുത്തുകയാണ് റഷ്യൻ സേന ചെയ്തതെന്ന് സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
Read More:ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ എന്റർടെയ്നർ ‘കിങ് ഓഫ് കൊത്ത’ ടീസർ എത്തി
ഇതേസമയം, സമാധാന ചർച്ചകൾക്കായി വത്തിക്കാനിൽനിന്നു ഫ്രാൻസിസ് മാർപാപ്പ അയച്ച കർദിനാൾ മറ്റെയോ സുപ്പി മോസ്കോയിലെത്തി. റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ കിരിൽ പാത്രിയർക്കീസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കർദിനാൾ സുപ്പി ഈ മാസം ആദ്യം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുദ്ധം അവസാനിച്ച ശേഷമെങ്കിലും നാറ്റോ അംഗത്വം ലഭിക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം