ലക്നോ: ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജ് ആണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ നടന്ന വധശ്രമത്തിൽ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണത്തിൽ ആരും സുരക്ഷിതരല്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. യുപിയിൽ ജംഗിൾ രാജ് ആണ് നടക്കുന്നത്. ജനപ്രതിനിധികൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ സാധാരണക്കാരുടെ ഗതിയെന്തെന്ന് അഖിലേഷ് ചോദിച്ചു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ യുപിയിലെ സഹറൺപൂരിലാണ് ആക്രമണം ഉണ്ടായത്. പാർട്ടിപ്രവർത്തകന്റെ വീട്ടിൽ നടന്ന “തെർഹാവി’ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. ആസാദും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേർക്ക് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു.
ആദ്യത്തെ വെടിയുണ്ട കാറിന്റെ മുന്നിലെ ഡോർതുളച്ച് സീറ്റും കടന്ന് ആസാദിന്റെ ഇടുപ്പിൽ കയറി. രണ്ടാമത്തെ വെടിയുണ്ട കാറിന്റെ പിൻവശത്തെ ഡോറിലാണ് തറച്ചത്. വെടിയുതിർത്തതിനു പിന്നാലെ അക്രമികൾ കടന്നുകളഞ്ഞു. പരിക്കേറ്റ ആസാദിനെ സിഎച്ച്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം