ന്യൂഡല്‍ഹി: പ്ലസ് ടു സീറ്റ് വര്‍ധനവിനായി സമരം ചെയ്ത എം.എസ്.എഫുകാരെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വെച്ച നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ അനീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ പരാതി.
വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിക്കും എംഎസ്എഫ് പരാതി നല്‍കിയിരുന്നു. കൈവിലങ്ങ് സംഭവത്തില്‍ പൊലീസിനെതിരെ കോടതിയെ സമീപിക്കാനും എംഎസ്എഫ് തീരുമാനമെടുത്തിട്ടുണ്ട്.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
ന്യായമായ ആവശ്യങ്ങളുമായി ജനാധിപത്യ രീതിയില്‍ സമരം ചെയ്ത എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വെച്ച് നേരിട്ടതിനെതിരെ ശക്തമായ നിയമ നടപടികളുമായി എം.എസ്.എഫ് മുന്നോട്ടു പോകുമെന്ന് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
ഹയര്‍ സെക്കന്ററി സീറ്റ് വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാംപസ് വിങ് കണ്‍വീനര്‍ ടി ടി അഫ്രീന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി സി ഫസീഹ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൈയാമം വച്ചത്. സംഭവത്തില്‍ എംഎസ്എഫ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.
വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ കയ്യാമം വെക്കണമെന്ന മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കയ്യാമമിട്ടതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ വൈദ്യപരിശോധനക്ക് ശേഷവും കയ്യാമമിട്ടുവെന്നാണ് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം