തിരുവനന്തപുരം: ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്.ഐ.ആര്‍ ഇട്ട് പോലീസ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ഗവൺമെന്റും പോലീസും കള്ളകളി നടത്തുകയാണ്. അത്രയും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
ഒരു സാധാരണക്കാരന്റെ പേരിലാണ് ഇതെങ്കിൽ പോലീസ് എന്താണ് ചെയ്യുക. എഫ് ഐ ആറിൽ അന്വേഷണം നടത്തും. അതിനു പകരം പരാതി എഡിജിപിക്ക് കൈമാറുകയാണ് ഡിജിപി ചെയ്തത് , ഇത് പോലീസിന്റെ പട്ട വിരുദ്ധമായ നടപടിയാണ്, കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. എവിടെ വച്ചാണോകേസിനാസ്പദമായ സംഭവം നടന്നത് അവിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുള്ള ആരോപണമായതു കൊണ്ടാണ് കേസ് തേച്ച് മായ്ച്ചു കളയാൻ പരാതി എഡിജിപിക്ക് കൈമാറിയത്, ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള കള്ള കളിയാണ് നടക്കുന്നത്. ഇപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരൻ പറയുന്നത് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ കഴിയില്ലായെന്നാണ് , ഇതു സംബന്ധിച്ച് പരാതി ഉണ്ടെങ്കിലേ അന്വേഷിക്കാൻ കഴിയുവെന്നാണ് വി മുരളീധരന്റെ ഭാഷ്യം. ഇന്ത്യയിലെമ്പാടും കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്സെടുത്ത് വേട്ടയാടുന്നത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണോ? ഇ.ഡിയും സിബിഐ ഉം മറ്റ് എക്ക്ണോമിക് ഒഫൻസ് ഡിപ്പാർട്ടുമെന്റുകളും ഇക്കാര്യങ്ങൾ അന്വേഷിക്കില അതാണ് ബിജെപിയും സിപിഎമ്മും തമ്മിലുള്ള കള്ള കളി. സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഈ കള്ള കളിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം