മുംബൈ: മുംബൈയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിൽ വ്യാപക നാശനഷ്ടം. കനത്ത മഴയിൽ മരം വീണ് ഒരാൾ മരിച്ചു. രാവിലെ മുതല്‍ ആരംഭിച്ച മഴയില്‍ നിരവധി സ്ഥലങ്ങളില്‍ മരം വീണ് അപകടമുണ്ടായി. വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പരിക്കേറ്റതായും ഷോർട്ട് സർക്യൂട്ടിന് കാരണമായതായും റിപ്പോർട്ടുകളുണ്ട്.
നഗരത്തിലെ വിവിധ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത തടസമുണ്ടായി. മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈ നഗരത്തില്‍ ചൊവ്വാഴ്ച മാത്രം 104 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയിലും താനെയിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
സമീപത്തെ നദികളില്‍ നിന്ന് നഗരത്തില്‍ വെള്ളക്കെട്ട് തടയാനായി മലിനജലം നീക്കം ചെയ്തതായി ബി.എം.സി. മേധാവി അക്ബാല്‍ സിങ് ചാഹല്‍ അറിയിച്ചു. എത്രയും വേഗം നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകും.
നഗരത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിർദ്ദേശത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം