കൽപ്പറ്റ: വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പിടിയിൽ. കോൺഗ്രസ് നേതാവും സേവാദൾ ജില്ലാ വൈസ് ചെയർമാനുമായ സജീവൻ കൊല്ലപ്പള്ളിയാണ് പിടിയിലായത്.
പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സജീവൻ പുൽപ്പള്ളി പൊലീസ് മുമ്പാകെ കീഴടങ്ങാൻ എത്തുന്നതിനിടെയാണ് അറസ്റ്റിലായത്. ബത്തേരിയിൽ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ കുറിപ്പിൽ ഒന്നാം പേരുകാരൻ ഇയാളാണ്.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
കഴിഞ്ഞ മാസം 29 നാണ് രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്. കെപിസിസി അംഗമായിരുന്ന കെ.കെ. ഏബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ 2016-ല്‍ 70 സെന്റ് ഈട് നല്കി രാജേന്ദ്രന് 70,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 2019-ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.
24,30,000 രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന് അറിയുന്നത്. പിന്നീടിത് പലിശ ഉള്‍പ്പെടെ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി. ഇതോടെ, അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് രാജേന്ദ്രന് പോലീസില്‍ പരാതി നല്കി.
ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്ക്കാന് രാജേന്ദ്രനായില്ല. പിന്നാലെ രാജേന്ദ്രന് ജീവനൊടുക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം