മുംബൈ : നിക്ഷേപകർ കാത്തിരുന്ന എച്ച്ഡിഎഫ്സി ബാങ്ക്– എച്ച്ഡിഎഫ്സി ലയനം പ്രഖ്യാപിച്ച് ചെയര്മാൻ ദീപക് പരേഖ്. ജൂലൈ ഒന്നിനു ലയനം പ്രാബല്യത്തിൽ വരും. എച്ച്ഡിഎഫ്സി ബാങ്കിന്റേയും എച്ച്ഡിഎഫ്സിയുടേയും ബോർഡ് അംഗങ്ങൾ ജൂൺ 30നു ചേരുന്ന യോഗത്തിൽ ലയനം അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 13ന് എച്ച്ഡിഎഫ്സി ഓഹരികൾ വിപണിയിൽനിന്നു ഡീലിസ്റ്റ് ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു.
Read More:ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചുനാളത്തെ വിശ്രമത്തിനു പൃഥ്വിരാജ്
കഴിഞ്ഞ വർഷം ഏപ്രിൽ നാലിനാണ് രണ്ടു കമ്പനികളും ലയനത്തിനൊരുങ്ങുന്നതായി അറിയിച്ചത്. ഇതിനായി നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതിയും കമ്പനികൾക്കു കഴിഞ്ഞ വർഷം തന്നെ ലഭിച്ചു. ലയനത്തോടെ, ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്ഡിഎഫ്സി മാറും. എച്ച്ഡിഎഫ്സിയുടെ ഓരോ ഓഹരിയുടമയ്ക്കും 25 ഷെയറുകൾക്കു പകരം എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകൾ സ്വന്തമാവും. വാർത്ത പുറത്തു വന്നതോടെ എച്ച്ഡിഎഫ്സി 1.49 ശതമാനം മുന്നേറി 2760 രൂപയിലും എച്ച്ഡിഎഫ്സി ബാങ്ക് 1.3 ശതമാനം നേട്ടത്തിൽ 1650.6 രൂപയിലും വ്യാപാരം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം