കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അന്വാറശ്ശേരിയിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച 7.20-ഓടു കൂടിയായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മഅദനി എത്തിയത്. വീട്ടിലേക്കുള്ള യാത്രയില്‍ ഇടപ്പള്ളിയില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. രക്തസമ്മര്‍ദം ഉയരുകയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം ചൊവ്വാഴ്ച കൊല്ലത്തേക്ക് തിരിക്കുമെന്നാണ് വിവരം. മറ്റു ഗുരുതര പ്രശ്നങ്ങളില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് എത്താന്‍ സാഹചര്യമുണ്ടായത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ പന്ത്രണ്ട് ദിവസം കേരളത്തില്‍ തുടരുന്ന മഅദനി ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ വരവേല്‍ക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു.
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം