കൊല്ലം: റഷ്യയില്‍ എംബിബിഎസ് വിദ്യാർഥികളായ രണ്ടു മലയാളികൾ തടാകത്തിൽ വീണു മരിച്ചു. സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗറില്‍ സുനിൽകുമാറിന്റെ മകൻ സിദ്ധാർഥ് സുനിൽ(24) , കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി പ്രത്യുഷ (24) എന്നിവരാണ് അപകടത്തിൽപെട്ടത്.
തടാകത്തിന്റെ കരയിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ തെന്നിവീണപ്പോള്‍ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർഥും അപകടത്തിൽപെടുകയായിരുന്നു. റഷ്യയിലെ സ്മോളൻസ് മെഡിക്കൽ സര്‍വകലാശാലയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു.
read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
സര്‍വകലാശാലയ്ക്ക് സമീപമുളള തടാകം കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു. മൃതദേഹം ദുബായ് വഴി ബുധനാഴ്ച നാട്ടിലെത്തിക്കാണ് ശ്രമം.
സന്ധ്യ സുനിൽ ആണ് സിദ്ധാർഥിന്റെ മാതാവ്. സഹോദരി; പാർവതി സുനിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം