കോട്ടയം: ടിസിഎം, വെട്ടിക്കുളങ്ങര ബസുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചർച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് വീണ്ടും തുടങ്ങും.
ജില്ലാ ആസ്ഥാനത്ത് ലേബർ ഓഫീസറിന്റെ നേതൃത്വത്തിൽ സിഐടിയു പ്രവർത്തകരെയും ബസ് ഉടമ രാജ്മോഹനെയും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളെയും ചേർത്തു നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
ഒരാഴ്ചയായി തൊഴിൽ തർക്കത്തെത്തുടർന്ന് സർവീസ് നടത്താനാകാത്തതിനാൽ വെട്ടികുളങ്ങര ബസിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവായിരുന്നു.
Read also: മഅദനി കേരളത്തിലെത്തി; വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍; കനത്ത പൊലീസ് സുരക്ഷ
എന്നാൽ ബസിനു മുന്നിലും പിന്നിലും കെട്ടിയ പാർട്ടിക്കൊടികളും സമരപ്പന്തലും അഴിച്ചു മാറ്റാൻ യൂണിയൻകാരും പോലീസും തയാറായില്ല. ഇതേത്തുടർന്ന് ഞായറാഴ്ച രാവിലെ ബസ് ഉടമ തന്നെ കൊടി നീക്കാനെത്തിയത് സംഘർഷത്തിനു കാരണമായിരുന്നു.
സിഐടിയു ജില്ലാ കമ്മറ്റിയംഗവും സിപിഎം നേതാവുമായ കെ.ആർ.അജയിയാണ് രാജ്മോഹനെ മർദിച്ചത്. പോലീസ് നോക്കിനിൽക്കുന്പോഴായിരുന്നു മർദനം.
രാജ്മോഹനെ മർദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കുമരകം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നാലെ നേതാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം