തമിഴ് നടന് വിജയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്കി. ‘ലിയോ’ എന്ന സിനിമയെ കുറിച്ചാണ് പൊലീസ് കമ്മിഷണര്‍ക്ക് ഒരു സാമൂഹ്യ പ്രവര്ത്തകന് പരാതി നല്‍കിയിരിക്കുന്നത്. വിജയ്യുടെ ‘ലിയോ’ എന്ന പുതിയ സിനിമ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചെന്നെ പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. അടുത്തിടെ ‘ലിയോ’യിലേതായി പുറത്തുവിട്ട ഗാനത്തിന്റെ വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായി കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.
വിജയ്യ്ക്കും ലിയോ ടീമിനുമെതിരെയാണ് സെല്‍വത്തിന്റെ പരാതി. ജൂണ്‍ 25ന് ഓണ്‍ലൈനായും 26ന് ഓഫ്ലൈനായും ഇയാള്‍ പരാതിനല്‍കി. നാര്‍ക്കോട്ടിക് കണ്ട്രോള് ആക്ട് പ്രകാരം സിനിമയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി.
Also read: ലിഫ്റ്റില്‍ കാല് കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം
സൂപ്പര്‍ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പര്‍ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. സഞ്ജയ് ദത്ത്, തൃഷ, അര്ജുന്, സംവിധായകര്‍ കൂടിയായ ഗൗതം വാസുദേവ് മേനോന്, മിഷ്ക്കിന്, മലയാളി താരം മാത്യു തോമസ് തുടങ്ങിയവര്‍ ചിത്രത്തില്‍ വിജയ്ക്കൊപ്പം അണിനിരക്കും. 15 വര്‍ഷത്തിന് ശേഷം വിജയ് തൃഷയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം