താരസംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന രസകരമായ നിമിഷത്തെക്കുറിച്ചുള്ള നടൻ വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. യോഗത്തിൽ യുവനടന്മാരും മുതിർന്ന നടന്മാരും ഒരുപോലെ താടിവെച്ച് പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ രഹസ്യമായിരുന്നു ശ്രീരാമന് അറിയേണ്ടിയിരുന്നത്. ഈ സംശയം മോഹൻലാലിന് ഒരു കത്തിന്റെ രൂപത്തിൽ അയച്ച അദ്ദേഹത്തിന് മറുപടിയും ലഭിച്ചു. ഈ രണ്ട് കത്തുകളും ശ്രീരാമൻ ഫെയ്സ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു.
ഇന്ന് മിഥുനം പതിനൊന്നാണ്, തിങ്കളാഴ്ചയുമാണ് എന്നുപറഞ്ഞുകൊണ്ടാണ് വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ‘‘നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം? ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിൻ്റെ ദൃഷ്ടാന്തമാണോ?’’ ശ്രീരാമൻ ചോദിക്കുന്നു.
Read More:പ്രഭാസിനും ബച്ചനുമൊപ്പം കമൽഹാസൻ
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം ‘ എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത്, സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്. കത്ത് ലഭിച്ചയുടൻ മോഹൻലാലിന്റെ മറുപടി വന്നെന്നും പോസ്റ്റിലുണ്ട്.
ഗൂഢാർഥ ശൃംഗാര വിന്യാസത്തിൽ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നതെന്നാണ് കത്തിന് മോഹൻലാൽ സ്വന്തം കൈപ്പടയിലെഴുതി നൽകിയ മറുപടി. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം, രോമപൂർവം.’’ എന്നും അദ്ദേഹത്തിന്റെ കത്തിലുണ്ട്. എന്നാൽ കത്തിന്റെ പൂർണരൂപം ശ്രീരാമൻ പോസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം