നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് – കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഉലകനായകൻ കമൽഹാസനും ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നു. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ആണ് ഈ വമ്പൻ ചിത്രം നിര്‍മിക്കുന്നത്.പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ഇത്.
കമൽഹാസന്റെ വരവോടു കൂടി ചിത്രം താരനിരകളാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമാകുകയാണ് പ്രോജക്ട് കെ. ‘‘50 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡാൻസ് അസിസ്റ്റന്റും അസിസ്റ്റന്റ് ഡയറക്ടറുമായിരുന്ന കാലത്താണ് അശ്വിനി ദത്ത് എന്ന പേര് നിർമാണ മേഖലയിൽ വരുന്നത്. 50 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ രണ്ടുപേരും ഒന്നിക്കുന്നു. നമ്മുടെ അടുത്ത തലമുറയിലെ ഒരു മിടുക്കനായ സംവിധായകൻ ചുക്കാൻ പിടിക്കുന്നു. എന്റെ സഹതാരങ്ങളായ പ്രഭാസും ദീപികയും ആ തലമുറയിൽപ്പെട്ടവരാണ്. അമിതാഭ് ജിക്കൊപ്പം ഞാൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാലും ഓരോ തവണയും ആദ്യമായാണ് തോന്നുന്നത്.
Read More:പഠാനും ടൈഗറും കണ്ടിട്ടില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്
അമിതാഭ് ജി സ്വയം വീണ്ടും കണ്ടുപിടിക്കുന്നു. അക്കാര്യം ഞാനും അനുകരിക്കുകയാണ്. ‘പ്രോജക്റ്റ് കെ’ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രേക്ഷകർ എന്നെ ഏത് സ്ഥാനത്തിരുത്തിയാലും പ്രധാനാമായി ഞാനൊരു സിനിമാപ്രേമിയാണ്. ആ ഗുണം സിനിമയിലെ എന്റെ ഏതൊരു പുതിയ ശ്രമത്തെയും അഭിനന്ദിച്ചുകൊണ്ടേയിരിക്കും. പ്രോജക്റ്റ് കെ സിനിമയ്ക്കുള്ള ആദ്യത്തെ കയ്യടി എന്റേതായിരിക്കട്ടെ. നമ്മുടെ സംവിധായകൻ നാഗ് അശ്വിന്റെ കാഴ്ചപ്പാടിലൂടെ നമ്മുടെ രാജ്യത്തും സിനിമാ ലോകത്തും കയ്യടികൾ മുഴങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’–കമൽഹാസൻ പറഞ്ഞു.
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽപെടുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തിയറ്ററുകളിലെത്തും. പിആര്‍ഒ ആതിര ദില്‍ജിത്ത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം