മുംബൈ: ഷാരൂഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പഠാനും സല്മാന് ഖാന്റെ ടൈഗറും കണ്ട് സമയം കളയില്ലെന്ന് റോ മുന്‍ മേധാവി വിക്രം സൂദ്. വാസ്തവമില്ലാത്ത കാര്യങ്ങളാണ് പഠാനിലുള്ളതെന്നും യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Read More:മകൾ എം.ബി.ബി.എസ് ആയതിന്റെ സന്തോഷത്തിൽ താരം
ആ സിനിമ നന്നായി യാഥാര്‍ഥ്യത്തോടെ ചെയ്യാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ ചിത്രത്തില്‍ ഒരു യാഥാര്‍ഥ്യമില്ലെന്നും സൂദ് വ്യക്തമാക്കി. ”ഞാൻ പഠാന് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല, കാരണം അത് അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല… ഇത് കൃത്യമായ ചിത്രീകരണമല്ല. എന്തിനാ എന്റെ സമയം പാഴാക്കുന്നത്!” സൂദ് പറഞ്ഞു. എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ ഏക് താ ടൈഗര്‍ താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ഒരുപാട് ചിരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കബീര്‍ ഖാന് സംവിധാനം ചെയ്ത് സല്മാന് ഖാന് നായകനായ ബജ്രംഗി ഭായ്ജാന് എന്ന ചിത്രത്തെയും സൂദ് വിമര്‍ശിച്ചു. ചിത്രം അതിശയോക്തി കലര്‍ന്നതാണെന്നാണ് വിക്രത്തിന്റെ അഭിപ്രായം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം