കൊച്ചി : ലക്ഷദ്വീപ് എംപി, പി.പി.മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലുള്ള വീട്ടിലും എറണാകുളത്തും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ശനിയാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ബേപ്പൂരിൽ നടത്തുന്ന സ്ഥാപനത്തിലും കൊച്ചിയിലെ രണ്ടു ബന്ധുവീടുകളിലും പരിശോധന നടന്നു. സാമ്പത്തികരേഖകളും വസ്തുസംബന്ധമായ ചില രേഖകളും ഇഡി പിടിച്ചെടുത്തു.
പരിശോധന നടക്കുമ്പോൾ എംപി ആന്ത്രോത്തിലെ വീട്ടിലുണ്ടായിരുന്നു. ഉണക്കച്ചൂര കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ എംപിക്കെതിരെ സിബിഐ കേസുണ്ട്. ഈ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ തേടിയാണ് ഇഡി എത്തിയത് എന്നാണു സൂചന.
Read More:ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; സുഹൃത്ത് വീഡിയോ പകര്‍ത്തി
2016–17ൽ ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലും ചേർന്നു ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെ കയറ്റുമതി ചെയ്തുവെന്നാണു കേസ്.
കൂടിയ വിലയ്ക്കു കയറ്റുമതി നടത്തി കൂടുതൽ വരുമാനം നൽകാം എന്നു പ്രലോഭിപ്പിച്ചു ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് 287 ടൺ ഉണക്കച്ചൂര സംഭരിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലേക്കു കയറ്റുമതി ചെയ്യാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ ആർക്കും പണം നൽകിയില്ല. സിബിഐ റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണു ഫൈസൽ.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നു മുഹമ്മദ് ഫൈസലിനെ മുൻപു കോടതി അയോഗ്യനാക്കുകയും ഈ വിധി ഹൈക്കോടതി റദ്ദാക്കിയതോടെ അയോഗ്യത പിൻവലിക്കുകയും ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം