സംഗീത സംവിധായകൻ എ. ആര്‍ റഹ്‍മാനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച് നടി നസ്രിയ നസീം. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. എ. ആർ റഹ്മാനെ ടാഗ് ചെയ്തുകൊണ്ട് ഇതിഹാസത്തിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധിപ്പേർ ചിത്രത്തിന് കമെന്റുമായി എത്തി. നിരവധി ലെെക്കുകളും റീ ട്വീറ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന് സംഗീതം പകർന്നത് എ. ആർ റഹ്മാനായിരുന്നു. സജിമോന്‍ പ്രഭാകറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നിർമിച്ചത് ഫാസിലായിരുന്നു.
Also read : സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
ധൂമമാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങൾ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം