കൊച്ചി: മഹാരാജാസ് കോളജിനു സമീപം സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. എ.ആർ. അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം.
ചോറ്റാനിക്കര-ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടർ ജെഫിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് കോളജിനു മുമ്പിൽ ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയായിരുന്നു. തുടർന്ന് കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
Read more: ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ
രണ്ടാഴ്ച മുമ്പാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് രാവിലെ ആറിന് നാല് വിദ്യാർഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാല് ഏഴു മുതലാണ് ബസ് കൺസെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു.
ഇതിൽ രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ വിദ്യാർഥികൾ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇന്നു നടന്ന ആക്രമണമെന്നു ബസ് ജീവനക്കാർ പറയുന്നു.
മർദനമേറ്റ കണ്ടക്ടർ കൺസഷൻ നൽകാതെ വിദ്യാർഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം