വലിയ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ആദിപുരുഷ് വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. ആദിപുരുഷ് സിനിമയെ സമൂഹമാധ്യമങ്ങളിലും ദയയില്ലാതെ ട്രോളുകയാണ് ആരാധകര്‍. സിനിമയിലെ വിഎഫ്എക്സിനും ഡയലോഗുകള്‍ക്കും എതിരെ പരിഹാസങ്ങള്‍ നിറയുമ്പോള്‍ പ്രതികരണവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
Adipurush dekhkar pata chala Katappa ne Bahubali ko kyun maara tha 😀
— Virender Sehwag (@virendersehwag) June 25, 2023
എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. നിരവധി പേരാണ് സേവാഗിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ആദിപുരുഷിലെ പ്രഭാസിന്റെ അഭിനയം കണ്ടിട്ടാകും കൊന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ആദിപുരുഷിന്റെ അണിയറപ്രവർത്തകരേയും നിർമാതാക്കളേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്.
ജൂണ്‍ 16നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. ആദ്യ ആറ് ദിവസത്തില്‍ 410 കോടി രൂപ കളക്ഷന്‍ ലഭിച്ചതായാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ തുടക്കത്തില്‍ തീയറ്ററിലേക്ക് ആളെത്തിയെങ്കിലും പിന്നാലെ കളക്ഷനില്‍ കുറവ് വരാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ റിലീസ് ചെയ്തതിന് ശേഷവും സിനിമയിലെ സംഭാഷണങ്ങളില്‍ പലതും അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റേണ്ടി വന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം