തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനായ ആകാശ് തില്ലങ്കേരിയുടെ അതിക്രമം. അസിസ്റ്റൻ്റ് ജയിലറെ ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്ന് മർദിച്ചു. അസിസ്റ്റൻ്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ രാഹുൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയനായി.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സെല്ലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ മര്‍ദിച്ചത്. വൈകിട്ട് 4.30 ഓടെയാണ് രാഹുലിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷനും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള കേസുകളിൽ കാപ്പ ചുമത്തിയാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ ആകാശിന് അനധികൃത പരിരക്ഷ ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന് മർദനമേറ്റ വിവരം പുറത്താകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മാർച്ചിലാണ് വിയ്യൂരിലേക്ക് എത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം