ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്നിറക്കാനായി ഒരുമിക്കുന്ന പ്രതിപക്ഷസഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്’ (പി.ഡി.എ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്തമാസം ഷിംലയിൽ ചേരുന്ന തുടർ യോഗത്തിൽ ഉണ്ടായേക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒറ്റക്കെട്ടായുള്ള പോരാട്ടം ശക്തിപ്പെടുത്താനുള്ള സജീവ നീക്കത്തിലാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍. 17 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച (ജൂണ്‍ 23) പട്‌നയിൽ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ മുന്നണിയുടെ പേര് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്’ (Patriotic Democratic Alliance – പിഡിഎ) എന്നാവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വരുന്ന ജൂലൈ 12ന് ഹിമാചലില്‍ അടുത്ത യോഗം ചേരാനിരിക്കെയാണ് പേര് സംബന്ധിച്ച സൂചന ഇപ്പോള്‍ പുറത്തുവന്നത്.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
ശനിയാഴ്ച പട്‌നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പേര് സംബന്ധിച്ച് സൂചന നൽകി. ഇക്കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എൻ.ഡി.എ-യെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നു രാജ പറഞ്ഞു. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളിൽ വിശ്വസിക്കുന്ന പാർട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. പുതിയ മുന്നണിയുടെ പേരിൽ ഇത്തരം ആശയങ്ങളുടെ പ്രതിഫലനമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത മാസം ഷിംലയില്‍ നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഘടനയിലും സീറ്റ് വിഭജനത്തിലും മറ്റ് കാര്യങ്ങളിലും വ്യക്തത വരുത്തുമെന്നാണ് വിലയിരുത്തല്‍. ഓരോ സംസ്ഥാനങ്ങളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം