കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ 5 വിനോദസഞ്ചാരികളെയും രക്ഷിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരായ രക്ഷാപ്രവര്‍ത്തകരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
അരുവിയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ സഞ്ചാരികൾ പാറയില്‍ കയറുകയായിരുന്നു. ഫയർ ഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അഞ്ച് പേരെയും രക്ഷിച്ചത്. ആദ്യം രണ്ട് പേരെ രക്ഷിച്ചു. തുടർന്ന് അവശേഷിച്ച മൂന്നു പേരെയും പാറക്കെട്ടിൽ നിന്ന് രക്ഷപ്പെടുത്തി.
രണ്ടുദിവസം മുന്‍പാണ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം