കൊച്ചി: രാസലഹരിയുമായി 18കാരിയായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. നെടുവന്നൂര്‍ പെരുമ്ബാട്ട് വീട്ടില്‍ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടില്‍ അഖില്‍ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടില്‍ ഫൈസല്‍ (35), ചൊവ്വര പട്ടൂര്‍കുന്ന്, തച്ചപ്പിള്ളി വീട്ടില്‍ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
Also read :വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിലിന്റെ മൊഴി വിശ്വസിക്കാനാവില്ല, പോലീസ്
കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ നിന്നും 8.10 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇൻസ്പെക്ടര്‍ എൻ.എ. അനൂപ്, എസ്.ഐമാരായ ഹരീഷ്, ജെ. റോജോമോൻ, എസ്.സി.പി.ഒമാരായ ജയന്തി, ഷൈജു, സി.പി. ഒമാരായ രെജിത്ത്, ഷിജോ പോള്‍, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം റൂറല്‍ ജില്ലയില്‍ നിന്ന് രണ്ടേമുക്കാല്‍ക്കിലോ കഞ്ചാവ്, 22 എല്‍എസ്ഡി സ്റ്റാമ്ബ് , നാല്‍പ്പത് ഗ്രാം രാസലഹരി എന്നിവയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം