രാജ്യമെമ്പാടും 1000 സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ; ഇലക്ട്രിക് വാഹന മേഖലയിൽ വിപ്ലവത്തിനൊരുങ്ങി കേരള സ്റ്റാർട്ടപ്പ് ഗോ ഇ.സി ഓട്ടോടെക്

 പ്രധാന നഗരങ്ങളിലും മാളുകളിലും ദേശീയ പാതയോരങ്ങളിലും സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ

 ഇലക്ട്രിക് വാഹന ലോകത്ത് വൻ കുതിപ്പിനൊരുങ്ങി കേരളത്തിൽ നിന്നുള്ള  സ്റ്റാർട്ടപ്പ് കമ്പനി. രാജ്യവ്യാപകമായി 1000 സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനിടെ 103 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയിൽ തന്നെ വലിയ വിപ്ലവത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം.

ബാറ്ററിയുടെ റേഞ്ച് കുറവ് മൂലം ദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതായിരുന്നു നേരത്തെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നത്. ഈ സമീപനത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്നം തന്നെയാണ്. ഇവിടെയാണ് ഗോ ഇ.സിയുടെ പ്രാധാന്യം. ഇതിനോടകം കേരളത്തിലുടനീളം 70 ചാർജിംഗ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാർജിംഗ് സ്റ്റേഷനുകളുമാണ് ഗോ ഇ.സിയുടേതായി പ്രവർത്തിക്കുന്നത്. ഒരു വർഷത്തിനിടെ ഇത്രയധികം സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഒരു സ്റ്റാർട്ടപ്പ്  കമ്പനി എന്ന നിലയിൽ വലിയ നേട്ടം കൂടിയാണ്.

Read More:ഇന്ത്യയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കാന്‍ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്; ഈ വര്‍ഷം 600 ടെക്കികള്‍ക്ക് ജോലി നല്‍കും

സാധാരണ ഗതിയിൽ അഞ്ചും ആറും മണിക്കൂറുകളെടുത്തുള്ള ചാർജിംഗ് വളരെ വേഗത്തിലാക്കാൻ കഴിയും എന്നതാണ് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ പ്രത്യേകത. പുതിയ പദ്ധതിയിലൂടെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയർ-2, ടയർ-3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന് പുറമേ സംസ്ഥാന, ദേശീയ പാതയോരങ്ങളിലും തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും റെസ്റ്റോറന്റുകളിലും കൂടി ചാർജിംഗ് സൗകര്യം ഒരുങ്ങുന്നതോടെ ദീർഘ ദൂര യാത്രകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാകും. രാജ്യം മുഴുവൻ ഇ.വി കണക്ടിവിറ്റി യഥാർത്ഥ്യമാകുന്നതോടെ യാത്രാ ചിലവ് ഗണ്യമായി കുറയുമെന്നതും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ കഴിയുമെന്നതും നേട്ടമാണ്.

ഇലക്‌ട്രിക് വാഹന ഉപയോക്താക്കളെ ശാക്തീകരിക്കുകയും ഹരിത ഭാവിയിലേക്കുള്ള മാറ്റത്തിന്റെ വേഗം കുറക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ജി രാംനാഥ് പറഞ്ഞു. വൈദ്യുത വാഹന ഉടമകൾ നേരിടുന്ന പ്രധാന  തടസ്സം മതിയായ ചാർജിംഗ് സൗകര്യത്തിന്റെ അഭാവമാണ്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഗോ ഇ.സിയുടെ ലക്ഷ്യം. മഹാ നഗരങ്ങളിൽ മുതൽ ഗ്രാമപ്രദേശങ്ങളിൽ വരെ ചാർജിംഗ് സ്റ്റേഷനുകൾ യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ജീവിത രീതിയിലും സുസ്ഥിരമായ മാറ്റം കൊണ്ടുവരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം