പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, വോയിസ് ഓഫ് പുനലൂർ ന്യൂസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, അവാർഡ് ദാനം എന്നിവ സംഘടിപ്പിച്ചു. ജൂൺ 24 ശനി രാവിലെ ഒമ്പത് മണി മുതൽ പുനലൂർ ബാബാജി ഹാളിലാണ് പ്രോഗ്രാം നടന്നത്.
പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയൻ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഡാൻസ് മത്സരം പുനലൂർ മുൻസിപാലിറ്റി കൗൺസിലർ ജി. ജയപ്രകാശ് ഉൽഘാടനം ചെയ്തു. മഹേഷ് ഭഗത് (വോയിസ് ഓഫ് പുനലൂർ) ചടങ്ങിന് അധ്യക്ഷത വഹിച്ചു.
Read More:കരിയറിൽ ആദ്യമായി പിന്നണി ഗായകനായി ചാക്കോച്ചൻ
ഉദ്ഘാടന ചടങ്ങിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, എലിസബത്ത് ഡോർഫിൻ ലോപ്പസ് (സീ വിത്ത് എലിസ), എഴുത്തുകാരി ബൃന്ദ പുനലൂർ, റേഡിയോ ജോക്കി നിയാസ് ഇ. കുട്ടി എന്നിവർക്ക് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്‌സാണ്ടർ അവാർഡുകൾ സമ്മാനിച്ചു.
പ്രിയ പിള്ള (കൗൺസിലർ, പുനലൂർ മുൻസിപ്പാലിറ്റി), എൻ സി ഡി സി പി. ആർ. ഒ. അൽ അമീന എ, വിഗ്നേഷ്, അനാമിക ഗാന്ധി എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾക്കായി നടത്തിയ സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ബാബ അലക്സാണ്ടർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം