തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവൻ്റെ സ്മരണാർത്ഥം ആരംഭിക്കുന്ന ‘ശിവൻസ് കൾച്ചറൽ സെൻ്റർ’ ജൂൺ 27ന് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ രമേഷ് ചെന്നിത്തല, നിർമ്മാതാവ് ജി.സുരേഷ്കുമാർ, സംവിധായകരായ ടി.കെ രാജീവ്കുമാർ, ഷാജി എൻ കരുൺ തുടങ്ങിയവരും പങ്കെടുക്കും.
കേവലം ഒരു കൾച്ചറൽ സെൻ്റർ എന്നതിലുപരി തിരുവനന്തപുരത്തെ ആദ്യ സാംസ്കാരിക ഹബ് ആണിത്. ഗ്രാമീണ കലാകാരന്മാരുടെയും, മറ്റ് ഇതര കലാ വിദഗ്ധരുടെയും നൈപുണ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രദർശന വേദികൾ ഒരുക്കുന്നതിലൂടെ സുസ്ഥിര ഉപജീവനമാർഗം, മെച്ചപ്പെട്ട കലാ പരിശീലനം എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് കൾച്ചറൽ സെൻ്ററിൻ്റെ പ്രവർത്തനം.
Also read : ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍
സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ നയിക്കുന്ന ദ്വിദിന ശിൽപശാലയാണ് ശിവൻസ് കൾച്ചറൽ സെൻ്ററിൻ്റെ ആദ്യ പരിപാടി. ജൂൺ 26, 27 തീയതികളിൽ സ്റ്റിൽ ഫോട്ടോഗ്രാഫിയേയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള ഈ പ്രത്യേക ശിൽപശാലയിൽ കാനോൺ ക്യാമറകൾ ഉപയോഗിച്ച് സ്റ്റിൽ ഫോട്ടോഗ്രാഫിയുടെയും ഛായാഗ്രഹണത്തിന്റെയും കരകൗശലത്തിന്റെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നതിനോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയുടെ ഒരു നേർകാഴ്ച്ച എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. മാസത്തിൽ വിവിധതരം കലാ പരിപാടികൾ, എക്സിബിഷൻ, ടോക് ഷോകൾ എന്നിവയാണ് പ്രധാനമായും കൾച്ചറൽ സെൻ്റർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം