കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു; 20ഓളം പേര്‍ക്ക് പരുക്ക്

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്‌നറും കൂടിയിടിച്ചു. അപകടത്തില്‍ 20ഓളം പേര്‍ക്ക് പരുക്കുണ്ട്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also read: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ്; സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും

പിക്ക് അപ്പ് ഡ്രൈവറായ തൃശൂര്‍ സ്വദേശി ശരണ്‍ (30 വയസ്സ്), എസ്ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലന്‍ പിള്ള, (52 വയസ്സ് ) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഓയിലുമായി വന്ന കണ്ടെയ്‌നറുമായാണ് കെഎസ്ആര്‍ടിസി ബസ് കൂട്ടിയിടിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം