പാലക്കാട്: ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ. വിദ്യ ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദ്യയെ പ്രവേശിപ്പിച്ച കോട്ടത്തറ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ഭക്ഷണവും വെളളവും കഴിക്കാത്തതിനെ തുടർന്ന് നിർജലീകരണം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ അട്ടപ്പാടി കോളേജിലെ പ്രിൻസിപ്പൽ, ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യയെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ അതിനു തൊട്ടു മുമ്പ് വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ വിദ്യയെ നാളെ ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന്‍ അറസ്റ്റില്‍
അതേസമയം, വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അത്തരം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രമാദമായ കേസല്ലെന്നും താരതമ്യേന ചെറിയ കുറ്റകൃത്യമാണ് വിദ്യ ചെയ്‌തതെന്നുമാണ് പൊലീസ് വാദം.
അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ വിദ്യയെ ഒളിവിൽ പാർപ്പിച്ചു എന്ന രീതിയിൽ ഇതിനെ കാണാനാകില്ലെന്നും പൊലീസ് പറയുന്നു. വിദ്യ ഒളിവിൽ കഴിഞ്ഞ വീടിന് പൊലീസ് കാവൽ തുടരുകയാണ്. വീട്ടിലേയ്ക്ക് യുഡിഎഫ് മാർച്ച് നടത്തിയതിന് പിന്നാലെയാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം