പട്ന: ഡല്‍ഹി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് എടുക്കാതെ പ്രതിപക്ഷ ഐക്യത്തില്‍ തങ്ങളുടെ സഹകരണം ഉറപ്പുനല്‍കാനാവില്ലെന്നാണ് എഎപി. ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സ് പോലുള്ള പ്രധാനപ്പെട്ട വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നത്, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യത്തിന്റെ ഭാഗമാകാന്‍ എഎപിക്ക് പ്രയാസമുണ്ടാക്കുന്നു. ഓര്‍ഡിനന്‍സിനെതിരേ പരസ്യ നിലപാടെടുക്കുകയും കോണ്‍ഗ്രസിന്റെ എംപിമാര്‍ രാജ്യസഭയിലെ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ തുടര്‍ന്നുള്ള പ്രതിപക്ഷ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ എഎപിക്ക് സാധിക്കില്ല, യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ എഎപി വ്യക്തമാക്കി.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സംബന്ധിച്ച് ഇത്തരമൊരു യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അത് പാര്‍ലമെന്റ് സമ്മളനത്തിന് മുന്‍പായി ആവാമെന്നുമായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഓര്‍ഡിനന്‍സിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യേണ്ടത് പാര്‍ലമെന്റിലാണ്. പിന്നെ എന്തിനാണ് എഎപി നേതാക്കള്‍ ഇതിന് ഇത്രയധികം പ്രചാരണം നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംയുക്ത യോഗത്തിനു മുന്‍പ് പറഞ്ഞിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, സഞ്ജയ് സിങ് എം.പി. എന്നിവര്‍ പട്‌നയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം