ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സിപിഎമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. നേരത്തെ എസ്.എഫ്.ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.
നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.
read also: അൻസിൽ ജലീൽ ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതെന്ന് എഫ്ഐആർ
മാസങ്ങള്‍ക്കു മുമ്പാണ് നിഖില്‍ സിപിഎമ്മിൽ അംഗമാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ട്ടിയുമായി ഏറെ അടുത്തു നിക്കുന്ന നിഖില്‍ സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി ഓഫീസിന്റെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു.
നിഖില്‍ പാര്‍ട്ടിയോട് കാണിച്ചത് കൊടുംവഞ്ചനയാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഏരിയ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഖിലിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് നിഖിലിനെ പാര്‍ട്ടി പുറത്താക്കിയത്.
കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള നിഖിലിന്റെ ബികോം തുല്യതാ സർട്ടിഫിക്കറ്റ് കേരള സർവകലാശാല റദ്ദാക്കി. എം കോം രജിസ്ട്രേഷനും സർവകലാശാല റദ്ദാക്കി. കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകിയ സാഹചര്യത്തിലാണ് നടപടി.
നിഖിൽ തോമസ് ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ പരീക്ഷ ഫലത്തിൽ ഉന്നത വിജയം നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, എംഎസ്എം കോളേജിൽ ഒറ്റ സെമസ്റ്ററിൽ മാത്രമാണ് ജയിച്ചത്. ബാക്കി അഞ്ചു സെമസ്റ്ററിലും നിഖിൽ ജയിച്ചിട്ടില്ല.
എംഎസ്എം കോളജിൽ നിഖിൽ എഴുതിയത് സെമസ്റ്റർ പരീക്ഷകളാണ്. കലിംഗയുടേതായി നിഖിൽ ഹാജരാക്കിയതു വാർഷികപരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം