ഇതാ പുതിയ അപ്ഡേഷനുമായി വാട്‌സ്ആപ്പ്. ഇനിമുതൽ ഒരേസമയം നിരവധിപേരെ വോയിസ് കോൾ ചെയ്യാൻ സാധിക്കുന്ന സംവിധാനവുമായിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ സാധിക്കും. എന്നാൽ സമാനമായ നിലയില്‍ ഡെസ്‌ക്‌ടോപ്പില്‍ നിന്നും വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിയുന്നതാണ്.
നേരത്തെ ഒരാളുമായി മാത്രമേ ഇത്തരത്തില്‍ കോളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെ വന്ന പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് കോളുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുകയാണ്. ഒരേ സമയം എട്ടുപേരെ വരെ ഗ്രൂപ്പ് കോളിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും. മാര്‍ച്ചിലാണ് ഡെസ്‌ക്‌ടോപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്യുന്ന വിധം ചുവടെ:
ഡെസ്‌ക് ടോപ്പില്‍ ഫോണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് തുറക്കുക. ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ചെയ്യേണ്ടത്.
കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് ആരെയാണ് വിളിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കുക
ഫോണിലെ പോലെ ചാറ്റില്‍ വോയ്‌സ് കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക
വാട്‌സ് ആപ്പ് വീഡിയോ കോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മൈക്രോ ഫോണ്‍, ക്യാമറ, സ്പീക്കര്‍ എന്നിവ ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ വോയ്‌സ് കോളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറാനും സംവിധാനമുണ്ട്. ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ച് വെബ് ക്യാം ഇല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സൊല്യൂഷന്‍സ് ആയ ഡ്രോയിഡ്ക്യാം പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണിലെ ക്യാമറയെ വെബ്ക്യാമാക്കി മാറ്റിയും കോള്‍ ചെയ്യാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം