തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപി അനിൽ കാന്തിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും അന്‍സിലിനെതിരെ ചുമത്തിയിട്ടുണ്ട്. ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് കെഎസ്‌യു നേതാവിനെതിരെയുള്ള ആക്ഷേപം.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ. വിദ്യ പോലീസ് കസ്റ്റഡിയിൽ
തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം പുറത്ത് വന്നതിന് പിന്നാലെ, തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തന്റെ വീട്ടിൽ പല തവണയായി പൊലീസുകാർ വന്നുവെന്നും സമൂഹമാധ്യമങ്ങൾ വഴി കടുത്ത ആക്രമണം നേരിടുന്നുവെന്നും പറഞ്ഞ അദ്ദേഹം, വ്യാജ പ്രചാരണം നടത്തി സുഹൃത്തുക്കളെ അടക്കം അപമാനിച്ചുവെന്നും കുറ്റപ്പെടുത്തി. വ്യാജവാർത്ത നൽകിയ ദേശാഭിമാനിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അൻസിൽ പറഞ്ഞിരുന്നു.
അൻസിൽ ജലീലിന്റേതെന്ന പേരിൽ പ്രചരിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് ഒപ്പമാണ് അൻസിലിനെതിരെയും സർവകലാശാല പരാതി നൽകിയത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















