കോഴിക്കോട് : എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും ആദ്യ അലോട്മെന്റിൽ ഇടം പിടിക്കാതെ വിദ്യാർഥി. സ്കൂളിലെ മികച്ച മാർക്ക് നേടിയ വിദ്യാർഥിയ്ക്കാണ് പട്ടിക വന്നപ്പോൾ പുറത്തായത്. കോക്കല്ലൂർ എച്ച്എസ്എസിലെ വിദ്യാർഥിയായിരുന്ന ഹയ അഷ്റഫാണ് ആദ്യ അലോട്മെന്റിൽ ഉൾപ്പെടാത്തത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി പി.എം. അഷ്റഫിന്റെ മകളാണ് ഹയ.
Read More:ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്ത്
താൻ പഠിച്ച കോക്കല്ലൂർ എച്ച്എസ്എസ്, നന്മണ്ട എച്ച്എസ്എസ്, ശിവപുരം എച്ച്എസ്എസ്, ബാലുശ്ശേരി ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലേക്കാണ് ഹയ അപേക്ഷിച്ചിരുന്നത്. മുൻ പരീക്ഷകളിൽ കോക്കല്ലൂർ സ്കൂളിൽ ഏറ്റവുമധികം മാർക്ക് നേടിയിരുന്നു ഹയ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിന് എ ഗ്രേഡ് ലഭിച്ചതിനാൽ ബോണസ് പോയിന്റും ലഭിച്ചിട്ടുണ്ട്. പഠിച്ച സ്കൂളിൽ അപേക്ഷിക്കുമ്പോൾ ആ ബോണസ് പോയിന്റും ലഭിക്കുമെന്നതിനാൽ കോക്കല്ലൂരിൽ പ്രവേശനം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
എന്നാൽ കോക്കല്ലൂർ സ്കൂൾ കൊയിലാണ്ടി താലൂക്കിലാണ്. ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ഹയയുടെ വീട് താമരശ്ശേരി താലൂക്കിലാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്കു ചേർക്കാത്തതാണ് വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളിയെന്ന് ഹയയുടെ പിതാവ് അഷ്റഫ് പറഞ്ഞു. വിദ്യാർഥിക്ക് 90 ശതമാനം മാർക്കു ലഭിച്ചാലും 99 ശതമാനം മാർക്കു ലഭിച്ചാലും സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുക.
ഹയ പഠിച്ച കോക്കല്ലൂർ സ്കൂളിലെ മറ്റൊരു കുട്ടിയുടെ പിതാവ് സർട്ടിഫിക്കറ്റിൽ മാർക്കു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മാർക്ക് രേഖപ്പെടുത്താൻ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ അടുത്ത വർഷം മുതൽ മാത്രമേ ഇതു നടപ്പാകൂ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം