ന്യൂഡൽഹി : മണിപ്പുരിലെ സാഹചര്യം അതീവഗൗരവതരമെന്നു നിരീക്ഷിച്ചെങ്കിലും വിഷയത്തിൽ അടിയന്തരവാദം കേൾക്കാനാകില്ലെന്നു സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. സേനയുടെ ഇടപെടലിനുവേണ്ടി കോടതി ഉത്തരവിറക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ജഡ്ജിമാരായ സൂര്യകാന്തും എം.എം. സുന്ദരേശും ഉൾപ്പെട്ട ബെഞ്ച് ഹർജി ജൂലൈ 3നു മാറ്റി. മണിപ്പുർ ട്രൈബൽ ഫോറമാണ് കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
അതിനിടെ, കുക്കി, മെയ്തെയ് സായുധവിഭാഗങ്ങൾ കലാപത്തിൽനിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അഭ്യർഥിച്ചു. അതിനിടെ, 4 യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) തീവ്രവാദികളെ തൗഫാൽ ജില്ലയിൽ അറസ്റ്റ് ചെയ്ത് പൊലീസിനു കൈമാറിയതായി സൈന്യം അറിയിച്ചു.
Read More:ചാക്കോച്ചന്റെ ചിത്രങ്ങൾ പകർത്തി മമ്മൂട്ടി; വീഡിയോ വൈറൽ
സംസ്ഥാനത്ത് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാൻ മണിപ്പുർ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മേയ് 3 മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം ഉണ്ട്. സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂളുകൾ തുറക്കാനാണു തീരുമാനം. എന്നാൽ, ഇംഫാൽ താഴ്വരയിലെ സ്കൂളുകളിലേക്കും ഓഫിസുകളിലേക്കും കുക്കികൾക്കു മടങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നു ഗോത്ര സംഘടനകൾ പ്രതികരിച്ചു.
പ്രധാനമന്ത്രിയെ കാണാനായി മണിപ്പുരിൽ നിന്നും ഡൽഹിയിലെത്തിയ ബിജെപി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും അദ്ദേഹത്തെ കാണാതെ മടങ്ങേണ്ടിവന്നു. ബിരേൻ സിങ്ങിനെ എതിർക്കുന്ന 9 മെയ്തെയ് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിയെ കാണാനായി 5 ദിവസമായി ഡൽഹിയിൽ ക്യാംപ് ചെയ്യുകയായിരുന്നു. ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന ബിജെപി-എൻപിപി-ജനതാദൾ എംഎൽഎമാരുടെ സംഘത്തിനും പ്രധാനമന്ത്രിയെ കാണാനായില്ല. ഇവർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും ധനമന്ത്രി നിർമല സീതാരാമനെയും സന്ദർശിച്ചുബിഹാറിൽ 23ന് നടത്തുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ മണിപ്പുർ പ്രധാന ചർച്ചാവിഷയമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം