കേരളത്തിലേക്ക് വലിയ തോതിലുള്ള നിക്ഷേപം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിൻ്റെ ഉത്തരമാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ വന്നിരിക്കുന്ന ഈ വാർത്ത. ഔഡി, പോർഷെ,ബി.എം.ഡബ്ല്യു പോലുള്ള വാഹനങ്ങൾക്ക് ഓട്ടോമോട്ടീവ് സോഫ്റ്റ് വെയറുകൾ ലഭ്യമാക്കുന്ന ഇലക്ട്രോബിറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതുമായി ബന്ധപ്പെട്ട് മലയാള മനോരമ പത്രത്തിൽ വന്നിരിക്കുന്നത് സ്ഥാപനത്തിൻ്റെ ഇന്ത്യ മാനേജിങ്ങ് ഡയറക്ടറായ സതീശ് സുന്ദരേശനുമായുള്ള സംഭാഷണമാണ്.
ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോമോട്ടീവ് സോഫ്റ്റ് വെയർ ഡെവലപ്മെൻ്റ് കമ്പനിയായ ഇലക്ട്രോബിറ്റ് സ്ട്രാറ്റജി ഹെഡ് കൂടിയായ അദ്ദേഹം കേരളത്തിൻ്റെ വ്യാവസായികാന്തരീക്ഷത്തെക്കുറിച്ചും വിഭവലഭ്യതയെക്കുറിച്ചും വളരെ പോസിറ്റീവായിട്ടാണ് സംസാരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായി സ്വകാര്യ ഏജൻസികൾ ഉൾപ്പെടെ കേരളത്തെ തെരഞ്ഞെടുക്കുന്നതായി അദ്ദേഹം പറയുന്നത് ഓരോ മലയാളിക്കും അഭിമാനകരമായ നേട്ടമാണ്.
കേരളത്തിൻ്റെ മാറിയ വ്യാവസായികാന്തരീക്ഷം വൻകിട കമ്പനികളെ ആകർഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ വാർത്ത. ഇത്തരം പോസിറ്റീവ് വാർത്തകൾ കൂടുതലാളുകൾക്ക് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വ്യവസായത്തിൽ കേരളം ഇനിയൊരിക്കലും കൊച്ചുകേരളമായിരിക്കുകയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം