മുംബൈ: ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന ചെയ്ത് ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ പൂർവ വിദ്യാർഥിയാണ് അദ്ദേഹം. ബോംബെ ഐഐടിയിൽ പഠിച്ചതിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്. 1973-ൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദത്തിനായി നിലേകനി ബോംബെ ഐഐടിയിലെത്തിയത്.
അന്താരാഷ്ട്ര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇതുസംബന്ധിച്ച ധാരണാപത്രം നിലേകനിയും ഐഐടി ബോംബെ ഡയറക്ടർ പ്രഫ. സുഭാസിസ് ചൗധരിയും തമ്മിൽ ബെംഗളൂരുവിൽ ഒപ്പുവച്ചു. ഈ തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും വിവിധ എൻജിനീയറിങ്, സാങ്കേതിക മേഖലകളിലെ ഗവേഷണവും മറ്റുമാണ് ഒരുക്കുകയെന്ന് ധാരണാപത്രത്തിൽ പറയുന്നു.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
ജീവിതത്തിലെ നിർണായകമായ ഒരേടാണ് തനിക്ക് ഐഐടി ബോംബെയെന്ന് നിലേകനി പറഞ്ഞു. ‘‘ജീവിതയാത്രയുടെ അടിസ്ഥാനം ഇവിടെനിന്നായിരുന്നു. 50 വർഷമായി ഈ സ്ഥാപനവുമായുള്ള ബന്ധം തുടങ്ങിയിട്ട്. അതിന്റെ ഭാവിയിലേക്ക് ആവശ്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ കൃതജ്ഞതയുണ്ട്’’ – നിലേകനി പറയുന്നു.
ഐഐടി ബോംബെ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ബോർഡ് തലവനായി 1999 – 2009 വരെ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2005–2011 വരെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അദ്ദേഹമുണ്ടായിരുന്നു. നേരത്തേ പലപ്പോഴുമായി 85 കോടി രൂപയോളം പുതിയ ഹോസ്റ്റൽ കെട്ടിടങ്ങൾ പണിയാനും മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുമായി നിലേകനി നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















