തൃശ്ശൂർ: പുരാവസ്തു തട്ടിപ്പുകേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വൈ.ആർ. റെസ്റ്റം. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിട്ടില്ലെന്നും മകനെയും അഭിഭാഷകനെയും ആണ് വിളിച്ചതെന്നും ഡി വൈ എസ് പി പറഞ്ഞു.
അതേസമയം, പോക്സോ കേസിൽ സുധാകരനെതിരേയുള്ള ആരോപണം തള്ളിക്കൊണ്ടുള്ളതായിരുന്നു ഡി.വൈ.എസ്.പിയുടെ പ്രതികരണം. കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി മോൻസൺ മാവുങ്കലിനെ ചോദ്യംചെയ്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലച്ചെഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായി മോന്‍സണ്‍ മാവുങ്കല്‍ നേരത്തെ ആരോപിച്ചിരുന്നു.
പോക്‌സോ കേസില്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ ഡി വൈ എസ് പി റസ്തം നിഷേധിച്ചു.
‘പോക്സോ കേസിൽ മോൻസണെ ഭീഷണിപ്പെടുത്തിയിരുന്നില്ല. കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺ തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോൻസണെ ഭീഷണിപ്പെടുത്തണം?. പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത് ശരിയായില്ല’, റെസ്റ്റം പറഞ്ഞു.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
എന്നാൽ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കെ. സുധാകരനെതിരേ തെളിവുകളുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോക്സോ കേസ് വിഷയത്തിലും കെ. സുധാകരന് പങ്കുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നത്. ഇക്കാര്യത്തിലാണ് ഇപ്പോൾ ഡി.വൈ.എസ്.പി. തന്നെ വ്യക്തത വരുത്തിയത്.
കേസിൽ മോൻസന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റുസ്റ്റത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മോൻസനെ ചോദ്യം ചെയ്തത്. കേസിൽ കെ സുധാകരനെയും ഐജി ജി. ലക്ഷ്മണയെയും മുൻ ഐജി എസ് സുരേന്ദ്രനെയും പ്രതി ചേർത്ത സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















