ശബരിമല : മാളികപ്പുറത്ത് പുതിയതായി നിർമിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ ശിലാന്യാസം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിച്ചു. പൂജിച്ചു ചൈതന്യം നിറച്ച ശില തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡ് പ്രസിഡന്റിനു കൈമാറി. മാളികപ്പുറം, നവഗ്രഹ ക്ഷേത്രങ്ങൾ ഒരേ തറ നിരപ്പിൽ അല്ല. ഇവ ഒരേ നിരപ്പിൽ കൊണ്ടുവരണമെന്നും വടക്കു കിഴക്കേ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നു.
Read More:വ്യാജ വാർത്ത പ്രചാരണം; ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലത്ത് ശ്രീകോവിൽ നിർമിച്ച് വിഗ്രഹങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നത്. ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, ചീഫ് എൻജിനീയർ ആർ.അജിത്ത് കുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം ക്ഷേത്ര മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി, ദേവസ്വം സ്ഥപതി മനോജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാന്യാസം നടത്തിയത്.
ഇന്ന് നട അടയ്ക്കും
∙ മിഥുന മാസപൂജ പൂർത്തിയാക്കി ക്ഷേത്ര നട ഇന്നു രാത്രി അടയ്ക്കും. ലക്ഷാർച്ചന ചൈതന്യ നിറവിലായിരുന്നു ഇന്നലെ സന്നിധാനം. വൈകിട്ട് നട തുറന്ന ശേഷം സഹസ്ര കലശ പൂജയും നടന്നു. ഇന്ന് ഉച്ചയ്ക്ക് സഹസ്ര കലശാഭിഷേകം നടക്കും. വൈകിട്ട് അത്താഴ പൂജയ്ക്കു ശേഷം നട അടയ്ക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം