വാളകം : നിയന്ത്രണംവിട്ട ഫ്രീസർ ലോറി വൈദ്യുതി തൂണുകൾ തകർത്ത് കടകളിലേക്കു ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് കന്യാകുമാരി സ്വദേശി അരുൾ രാജിനു (38) പരുക്കേറ്റു. വൈദ്യുതി തൂണുകൾ കൂടാതെ നടപ്പാതയിലെ സുരക്ഷാ വേലിയുടെ ഇരുമ്പു പൈപ്പുകളും തകർത്തു. മൂന്നു കടകൾക്കു ഭാഗികമായി കേട് പാടുകൾ സംഭവിച്ചു.
Read More:അമ്മ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പൊലിഞ്ഞു; കുട്ടിക്കൊമ്പൻ ഇനി വനംവകുപ്പിന്റെ ക്യാംപിൽ
ഇന്നലെ പുലർച്ചെ അഞ്ചരയോടെ എംസി റോഡിൽ വാളകം ജംക്ഷനിലായിരുന്നു അപകടം. പാലുമായി കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കു പോയ തമിഴ്നാട് റജിസ്ട്രേഷനുള്ള ഫ്രീസർ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയിൽ ഡ്രൈവറെ കൂടാതെ സഹായി കൂടി ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് പരുക്കില്ല.
11 കെവി ലൈൻ കടന്നു പോകുന്ന കൂറ്റൻ ഇരുമ്പ് പോസ്റ്റുകളാണു തകർത്തത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു. തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്തായിരുന്നു അപകടം. ഈ സമയത്ത് യാത്രക്കാർ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. കൂടാതെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും പ്രധാനമായും ഇവിടെയാണ് തങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം