ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ ലക്ഷങ്ങൾ തട്ടിയതായി റിപ്പോർട്ടുകൾ. താരത്തെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തട്ടിയതായി കണ്ടെത്തിയതിന് പിന്നാലെ മാനേജരെ താരം പുറത്താക്കി.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
നടിയോടടുത്ത വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. കബളിപ്പിക്കൽ പ്രശ്നത്തിന്റെ പേരിൽ ഒരു സീൻ സൃഷ്ടിക്കാൻ താരം ആഗ്രഹിക്കുന്നില്ലെന്നും അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണ് രശ്മിക അഭിനയിക്കുന്നത്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണ് രശ്മിക അവസാനം അഭിനയിച്ച ചിത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















