ന്യൂഡൽഹി: ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾ വാങ്ങുന്നു. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് വ്യോമയാന മേഖലയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് എയർബസ് അറിയിച്ചു. എ320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്.
500 എ320 ഫാമിലി എയർക്രാഫ്റ്റുകൾക്കുള്ള ഓർഡർ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ പർച്ചേസാണെന്ന് എയർബസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എയർബസ് എ320 നിയോ ഫാമിലിയിൽ A320 നിയോ, A321 നിയോ A321 എക്സ് എൽ ആർ വിമാനങ്ങൾ ഉൾപ്പെടുന്നു. ഓർഡറിന്റെ മൂല്യം ഏകദേശം 500 ബില്യൺ ഡോളറായിരിക്കും, എന്നാൽ വലിയ ഓർഡറുകൾക്ക് കനത്ത കിഴിവ് ലഭിക്കുന്നതിനാൽ യഥാർത്ഥ മൂല്യം ചെറുതായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ഇൻഡിഗോയുടെ പുതിയ കരാർ പ്രകാരം എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1,330 ആയി ഉയർന്നു. ലോകത്തിലെ ഏറ്റവും വലിയ എ320 ഫാമിലി ഉപഭോക്താവായി ഇതോടെ ഇൻഡിഗോ.
10 വർഷത്തിനുള്ളിൽ എ 320 വിഭാഗത്തിൽപ്പെടുന്ന 1330 വിമാനങ്ങളാണ് ഇൻഡിഗോ ആകെ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് എയർബസ് മേധാവി പീറ്റർ എൽബേഴ്സ് പറഞ്ഞു. ഇതിന് മുൻപ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കരാറായിരുന്നു. ഇതിനെ മറികടക്കുന്നതാണ് ഇൻഡിഗോയുടെ ഇടപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















